Valedictory function of Grandha - 2021

06-Jul-21



വായനാ വാരാഘോഷത്തിന്റെ  ഭാഗമായി അരുവിത്തറ സെന്റ് ജോർജ് കോളേജിലെ ബി സി  എ  വിഭാഗം സംഘടിപ്പിച്ച 'ഗ്രന്ഥ2021' (വായനാമത്സരം) ന്റെ  സമാപന സമ്മേളനം 2021 ജൂലൈ 7ന് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ റെജി വർഗീസ് മേക്കാടൻ സർന്റെ  അധ്യക്ഷതയിൽ നടത്തപ്പെടുന്നു. കോളേജിന്റെ മാനേജർ പെരിയ ബഹുമാനപ്പെട്ട അഗസ്റ്റിൻ പാലക്കാപറമ്പിൽ അച്ഛൻ ഈ ചടങ്ങിന്റെ  ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. കോളേജിന്റെ ബർസാർ ബഹുമാനപ്പെട്ട ജോർജ് പുല്ലുകാലായിൽ  അച്ഛൻ ഈ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്.
തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും  ഗാനരചയിതാവുമായ ശ്രീ.രജനീഷ് ആർ ചന്ദ്രൻ ഈ ചടങ്ങിന്റെ  മുഖ്യ അതിഥി ആയിരിക്കും. ഗ്രന്ഥ 2021 ഫലപ്രഖ്യാപനവും തദവസരത്തിൽ നിർവഹിക്കുന്നതാണ്.