ഫിലിം സ്റ്റഡീസ് (ചലച്ചിത്രപഠനം)

St-George-s-College-Aruvithura
  • Course Type: Certificate Course

  • Course Category: Aided


Course Course Code Duration (Hours)
ഫിലിം സ്റ്റഡീസ് (ചലച്ചിത്രപഠനം)  SGC/ADMAL/FIL/2021 35

ചലച്ചിത്രം കാലത്തോട് സംവദിക്കുന്ന ഒരു കലാരൂപമാണ്. സാങ്കേതിക വിദ്യയിലുണ്ടാവുന്ന പുതുമകളും പ്രത്യയശാസ്ത്രപരമായ നിലപാടലുകളും സിനിമയെന്ന കലയുടെ രൂപീകരണത്തെയും കാലികമായ പരിവർത്തനങ്ങളെയും സ്വാധീനിക്കുന്നു. അതു കൊണ്ടു തന്നെ ഫിലിം സ്റ്റഡീസ് അനേകം അടരുകളുള്ള ഒരു പഠന പദ്ധതിയായിട്ടാണ് അക്കാദമിക പരിസരങ്ങളിൽ ഇന്ന് സ്വീകരിക്കപ്പെടുന്നത്. ഗൗരവപൂർണമായ ചലച്ചിത്രപഠനങ്ങളും ആസ്വാദനം തയ്യാറാക്കലും ഈ കോഴ്‌സിന്റെ അന്വേഷണ മേഖലയിൽ ഉൾപ്പെടുന്നു.

 ഉദ്ദേശലക്ഷ്യങ്ങൾ (Objectives)


1.സിനിമയുടെ ഉത്ഭവവും ചരിത്രവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക

2.വിദ്യാർത്ഥികളിൽ ചലച്ചിത്ര സാക്ഷരത വളർത്തുക

3.മികച്ച ദേശീയ- അന്തർദേശീയ ചിത്രങ്ങൾ പ്രദർശിപ്പിച്ച് അക്കാദമികമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുക

 മൊഡ്യൂൾ - 1

സിനിമ എന്നാലെന്ത്?- സിനിമാക്കാഴ്ചയുമായി ബന്ധപ്പെട്ട സാങ്കേതികത- ദൃഷ്ടിസ്ഥായിത (persistence of vision)- സിനിമയുടെ ഉത്ഭവം/ചരിത്രം- പാശ്ചാത്യ സിനിമ/ ഇന്ത്യൻ സിനിമ/ മലയാള സിനിമ- കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രവും പ്രവർ ത്തനവും

 മുഖ്യപഠനം


1.“ചലച്ചിത്ര സാങ്കേതിക വിദ്യയുടെ വികാസം- ഗ്രിഫിത്ത് വരെ”- വി.കെ. ജോസഫ് (ലേഖനം)

2.ഇന്ത്യൻ സിനിമയുടെ ചരിത്രം- ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ (പുസ്തകം)

3.“ദൃശ്യഹർഷങ്ങളുടെ സമയരേഖകൾ- മലയാള സിനിമയുടെ തിരനോട്ടം” - പി.എസ്. രാധാകൃഷ്ണൻ (ലേഖനം)

 ചലച്ചിത്രപ്രദർശനം
മോഡേൺ ടൈംസ്, ദി ബൈസൈക്കിൾ തീവ്സ്, പഥേർ പാഞ്ചലി, ഭാർഗവി നിലയം

 മൊഡ്യൂൾ - 2

 സിനിമയും സാഹിത്യവും

സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം- അനുകൽപ്പനം- സിദ്ധാന്തം, പ്രയോഗം- തിരക്കഥയുടെ രചനാസങ്കേതങ്ങൾ

 മുഖ്യപഠനം

1.“സാഹിത്യം തന്നെ സിനിമ” - ആർ.വി.എം. ദിവാകരൻ (ലേഖനം)

2.“തിരക്കഥ ഒരു സവിശേഷ സാഹിത്യ രൂപം” - ജോസ് കെ. മാനുവൽ (ലേഖനം)

3.“സിനിമ സാഹിത്യം: മലയാള പാഠങ്ങൾ” - സി.എസ്. വെങ്കിടേശ്വരൻ (ലേഖനം)

 ചലച്ചിത്രപ്രദർശനം

ചെമ്മീൻ, നീലക്കുയിൽ, മതിലുകൾ, എസ്തപ്പാൻ, നിർമാല്യം

 മൊഡ്യൂൾ - 3

 സിനിമയും പ്രതിനിധാനവും

സിനിമയും സമൂഹവും- നിറവിന്യാസത്തിലെ രാഷ്ട്രീയം- നവോത്ഥാനവും ജാതി/മതചിന്തകളും- സിനിമയുടെ രാഷ്ട്രീയ വിവക്ഷകൾ

 മുഖ്യപഠനം

1.“ആദർശത്തിനും യാഥാർഥ്യത്തിനുമിടയിൽ നീലക്കുയിലും കേരള നവോത്ഥാനവും”- ജി.പി. രാമചന്ദ്രൻ (ലേഖനം)

2.“സിനിമയിലെ നിറങ്ങളുടെ സൗന്ദര്യരാഷ്ട്രീയങ്ങൾ”- അജു കെ. നാരായണൻ, ചെറി ജേക്കബ് കെ. (ലേഖനം)

3.“ഗുജറാത്തിനു ശേഷം മലയാള സിനിമ മുസ്ലീമിനോട് പറയുന്നത്”- എൻ.പി. സജീഷ് (ലേഖനം)

 ചലച്ചിത്രപ്രദർശനം

മീനമാസത്തിലെ സൂര്യൻ, പിറവി, പുലിജന്മം, പേരറിയാത്തവർ
 
 അധിക വായനക്ക്

മലയാള സിനിമ നാൾവഴികൾ:1928-2018 -  സമ്പാദകൻ അരവിന്ദൻ വല്ലച്ചിറ

ചിത്രം ചലച്ചിത്രം - മങ്കട രവിവർമ്മ

ചലച്ചിത്രത്തിനെ പൊരുൾ - വിജയകൃഷ്ണൻ

The History of Cinema: For Beginners - Jarek kupsc