അരുവിത്തുറ കോളേജില്‍ ബിരുദ ഏകജാലകം - ഹെല്പ് ഡെസ്ക് |
അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജില്‍ എം. ജി സര്‍വ്വകലാശാലയുടെ ബിരുദ (യു.ജി) ബിരുദാനന്തരബിരുദ (പി.ജി) എകജാലകം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. എം.ജി സര്‍വ്വകലാശാലയുടെ വിവധ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോണ്‍-9446119502, 9447506724
എം ജി ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. |
മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയñിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്റ്റ്രേഷന് ആരംഭിച്ചു.
മാനേജുമെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയñ സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷാ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതുമാണ്. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയñിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷാ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതുമാണ്.. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആര്‍ക്കും തന്നെ മാനേജുമെന്റ്, കമ്മ്യൂണിറ്റി ക്വാട്ടാകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല.
വികലാംഗ/സ്പോട്സ്/കള്‍ച്ചറല്‍ ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയñിട്ടുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സര്‍വ്വകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും.
അപേക്ഷകര്‍ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതായുണ്ട്.
രജിസ്ടേഷന് ഫീസ് എസ്.സി/എസ്.ടി വിഭാഗത്തിന് 400 രൂപയും മറ്റുള്ളവര്‍ക്ക് 800 രൂപയുമാണ്.
Admissions 2022-23 |
-
Now registrations open for booking Management Seats (Only for Self Financing Programmes)
Contact : 9446119502, 9495749325, 04822 274220